ഓപ്പറേഷന്‍ തൂഫാന്‍ 2.0, ദി നാര്‍ക്കോ ഹണ്ട്. ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28.09.2026

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായന്‍റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്

കോമളം മോഹന്‍ദാസ്

പ്രസിഡൻ്റ്

സോയിമോന്‍ സണ്ണി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാവിത്രി സതീശന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിബിച്ചന്‍ മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ദീപ ജോസഫ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അതുല്യ വി കുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

അടിസ്ഥാന വിവരങ്ങള്‍

സ്ഥലം: ഇടുക്കി താലൂക്ക്,ഇടുക്കി ജില്ല

വാര്‍ഡുകള്‍ : 18

വില്ലേജ്  : കഞ്ഞിക്കുഴി

ജനസംഖ്യ :  27955

പുരുഷന്‍മാര് :  14304

സ്ത്രീകള്‍ : 13651

ജനസാന്ദ്രത: 123

സ്ത്രീ : പുരുഷ അനുപാതം : 954

മൊത്തം സാക്ഷരത :93

സാക്ഷരത (പുരുഷന്‍മാര്‍) :94

സാക്ഷരത (സ്ത്രീകള്‍) :91

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചരിത്രം മലയോര കർഷകരുടെ അതിജീവനത്തിന്റെയും കുടിയേറ്റത്തിന്റെയും കഥയാണ്. പുറംലോകം ഈ പ്രദേശത്തെക്കുറിച്ച് അറിയാൻ തുടങ്ങിയത് 'ചുരുളി-കീരിത്തോട് സംഭവത്തിലൂടെയാണ്'.

കൂടുതൽ വായിക്കുക